Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, August 16, 2012

ഉബുണ്ടു വിശേഷങ്ങള്‍

കംപ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാന വിപണിയില്‍ ഇതുവരെ ഉണ്ടായിരുന്നത്‌ എറെക്കുറെ ആശയപരമായ മത്സരമായിരുന്നു. ഉബുണ്ടു ലിനക്‌സിന്റെ പുതിയ പതിപ്പിന്റെ വരവോടെ ആശയതലത്തിനൊപ്പംതന്നെ പ്രയോഗതലത്തിലും മറ്റേതു കുത്തക പ്രവര്‍ത്തക സംവിധാന (ഓപറേറ്റിങ്‌ സിസ്‌റ്റം) ത്തിനും ഒപ്പമോ അതിനു മേലെയോ സ്വതന്ത്രസോഫ്‌റ്റ്‌വെയറായ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തകസംവിധാനങ്ങളെ പ്രതിഷ്‌ഠിക്കാമെന്നത്‌ കേവലം കൗതുകംമാത്രമല്ല, സ്ഥായിയായ മറുപടികൂടിയാണ്‌. ഒട്ടനവധി ഗ്‌നു/ലിനക്‌സ്‌ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നിര്‍മിതിയുടെയും വിതരണത്തിന്റെയും പുതുക്കലിന്റെയും കാര്യത്തില്‍ ഉബുണ്ടു ഒരുപടി മുന്നിലാണെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിദഗ്‌ധരെന്ന പോലെ സാധാരണക്കാരും പറയുന്നു. ഡെബിയന്‍ ഗ്നു/ലിനക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ ഉബുണ്ടു നിര്‍മിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായ നവീകരണവും സ്ഥിരതയുള്ള ഓപ്പറേറ്റിങ്‌ സിസ്‌റ്റവുമെന്ന ഖ്യാതി ഉബുണ്ടുവിനുണ്ട്‌. ഏറ്റവും പുതിയ പതിപ്പ്‌ ഈ വര്‍ഷം ഒക്ടോബര്‍ 29ന്‌ ഡൗണ്‍ലോഡിന്‌ സജ്ജമായി. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ ഉബുണ്ടുവിന്റെ പിന്നണിപ്രവര്‍ത്തനം നടത്തുന്ന്‌.