Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, December 20, 2009

ലോകത്തെവിടേക്കും വിളിക്കാം... സൌജന്യമായി!


മൊബൈല്‍ ഫോണ്‍ വിപ്ലവം എങ്ങോട്ടാണ് പോകുന്നത്്? ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഇന്ന് നമ്മെ പുതിയൊരു ലോകത്തിലൂടെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന അതിന്റെ സംവിധാനങ്ങള്‍ മനുഷ്യനെ എങ്ങോട്ട് നയിക്കുന്നു എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ മേഖലയില്‍ ലഭ്യമായ സൌകര്യങ്ങള്‍ക്ക് പരിമിതികളില്ലാത്തതിനാല്‍ ഇവ ഉണ്ടാക്കുന്ന സുരക്ഷാഭീഷണിയും ചില്ലറയല്ല. വാര്‍ത്താവിനിമയ ലോകത്തെ ഇത്തിരികുഞ്ഞനായ ഈ ഉപകരണം ആദ്യകാലങ്ങളില്‍ ഇന്‍കമിംഗിനും ഔട്ട്ഗോയിംഗിനും വന്‍തുക നല്‍കി വേണ്ടിയിരുന്നു ഒന്നുപയോഗിക്കാന്‍. എന്നാല്‍ ഇന്ന് ലോകത്തെവിടേക്കും ഏതാണ്ട് സൌജന്യമായി വിളക്കാന്‍ സാധിക്കുന്ന നിലയിലേക്കെത്തി. ഇതിന് ഒരുപരിധി വരെ ഇന്റര്‍നെറ്റ് സഹായകമായി വര്‍ത്തിക്കുന്നു.

സാറ്റലൈറ്റ് ഫോണ്‍ നിലവില്‍ വന്ന സമയത്ത് എസ്.ടി.ഡി, ഐ.എസ്.ഡി വേര്‍തിരിവുകളില്ലാതെ ഏതു കോളിനും ഒരേനിരക്ക് എന്ന സംവിധാനം നിലവില്‍ വന്നു. പക്ഷേ അന്ന് സര്‍വ്വീസ് നല്‍കിയിരുന്ന കമ്പനികള്‍ വന്‍ തുകയാണ് ഈടാക്കിയിരുന്നത്. അതിനാല്‍ ഈ ഫോണ്‍ ജനകീയമായില്ല. എന്നാല്‍ ഇന്ന് ഈ സൌകര്യം വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലഭ്യമാണ്. അതായത് ഇപ്പോള്‍ പല കോളുകളും ഇന്‍ര്‍നെറ്റ് വഴിയാണ് ലഭ്യമാകുത് എന്നര്‍ത്ഥം. അതുപോലെ ഇന്റര്‍നെറ്റ് എസ്.എം.എസ് സന്ദേശങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം സംവിധാനങ്ങളുടെ കുഴപ്പം നമ്മെ വിളിക്കുന്നയാളിന്റെയോ സന്ദേശം അയക്കുന്നയാളിന്റെയോ ശരിയായ വിവരങ്ങള്‍ നമുക്ക് ലഭക്കില്ല എന്നതാണ്.

ഇന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ ചില കമ്പനികള്‍ പ്രത്യേകതരം സിം കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു കമ്പനിയുടെ സേവനം നമ്മുടെ നാട്ടിലും ലഭ്യമാണ്. സാറ്റലൈറ്റിന് പകരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ലോകത്തെങ്ങുമുള്ള മൊബൈല്‍ കമ്പനികളോട് സഹകരിച്ചാണ് ഇവര്‍ ആഗോളതലത്തില്‍ സേവനം നല്‍കുന്നത്. റോമിംഗ് ചാര്‍ജോ ഇന്‍കമിംഗ് ചാര്‍ജോ ഈടാക്കാതെ തന്നെ ലോകത്തെവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്ന ഈ സിം കാര്‍ഡ് നമ്പര്‍ ലണ്ടന്‍ കോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഏത് രാജ്യത്താണെങ്കിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതില്‍ നിന്ന് ഏത് നമ്പറിലേക്കുമുള്ള കോള്‍ ചിലവ് നിലവിലെ ഐ.എസ്.ഡി താരിഫിനെ അപേക്ഷിച്ച് നന്നേ കുറവാണ്. അതായത് ഏതാണ്ട് സൌജന്യം എന്നര്‍ഥം. ഈ കണക്ഷന്‍ സ്വന്തമാക്കാന്‍ ഐ.ഡി. പ്രൂഫ് ആയി നല്‍കേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡാണ്. ഇന്റര്‍നെറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബില്ലടക്കുന്നതും മറ്റെല്ലാ ഇടപാടുകളും നെറ്റ് വഴി തന്നെ. ഈ സംവിധാനം വ്യാപകമാകുന്നതോടെ അന്താരാഷ്ട്ര മൊബൈല്‍ ഫോണ്‍ കോളുകള്‍ വളരെ ചിലവ് കുറഞ്ഞ നിലയിലേക്കെത്തും.

Sunday, September 20, 2009


2009-2010 സ്ക്കൂള്‍ കലോത്സവം ഡാറ്റാ എന്‍ട്രി സ്വതന്ത്രസോഫ്റ്റ്​വെയറില്‍....എല്ലാ HS,HSS,VHSEകള്‍ക്കും സോഫ്റ്റ്​വെയര്‍.... എല്‍.പി, യു.പി സ്ക്കൂളുകളിലെ ഡാറ്റാ എന്‍ട്രി തൊട്ടടുത്ത ഹൈസ്ക്കൂളുകളില്‍... DPI ഉത്തരവ് Downloads ല്‍...

Wednesday, September 16, 2009

സെപ്റ്റംബര്‍ 16 INTERNATIONAL DAY FOR THE PRESERVATION OF OZONE LAYER




ഓസോണ്‍ പാളി സംരക്ഷണ ദിനം
ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോണ്‍ പാളി. സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികള്‍ക്ക് ഹാനികരമാകുന്നവയാണ്‌ അള്‍ട്രാവയലറ്റ് രശ്മികള്‍. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പില്‍ നിന്ന് 10 മുതല്‍ 50 കി.മീറ്റര്‍ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാള്‍സ് ഫാബ്രി, ഹെന്രി ബിഷണ്‍ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സണ്‍ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റര്‍ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാന്‍ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോണ്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സണ്‍ യൂണിറ്റ് എന്നു വിളിക്കുന്നു.1987 സെപ്റ്റംബര്‍ 16 ന് വിവിധ രാഷ്ട്രങ്ങളാല്‍ ഒപ്പുവെയ്കപ്പെട്ട മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ സ്മരണാര്‍ഥമാണ് അന്നേ ദിവസം 'ഓസോണ്‍ പാളി സംരക്ഷണ ദിന'മായി ആചരിക്കുന്നത്.

Monday, August 31, 2009

സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !


വിന്ഡോസ് സിസ്റ്റമുകള് ഉപയോഗിക്കുന്നവറുടെ ഒരു പ്രധാന പ്രശ്നം ആണ് ഫോള്ഡറുകള്ക്ക് സുരക്ഷിതത്വം ഇല്ല എന്നത്,നമുക്ക് സ്വകാര്യമായി ഒരു ഫോള്ഡര് ഉപയോഗിക്കണം എങ്കില് മറ്റുള്ള സോഫ്റ്റ്വെയറുകളെ ആശ്രയിക്കുകയേ രക്ഷയുള്ളൂ.വിന്ഡോസില് ഒരു ഫോള്ഡര് ഹൈഡ് ചെയ്ത് ഇട്ടാല് തന്നെ സെര്ച്ച് ചെയ്ത് ഹൈഡ് ചെയ്ത ഫോള്ഡറുകളെ കണ്ടെത്താം..ഇതിനൊരു ചെറിയ പറിഹാരം ആണ് താഴെ കൊടുത്തിരിക്കുന്നത് മറ്റ് സോഫ്റ്റ്വെയറുകളെ ആശ്രയിക്കാതെ തന്നെ നമുക്ക് സ്വകാര്യമായി ഒരു ഫോള്ഡര് ഉപയോഗ്ഗിക്കാം.ഇതിനായി താഴെ കോടുത്തിരിക്കുന്ന നിര്ദ്ദേശങ്ങള് പാലിച്ചാല് മതി ആദ്യമായി നിങ്ങള്ക്ക് ആവശ്യമുള്ള ഫോള്ഡര് നിര്മ്മിക്കണം ഇനി നിര്മ്മിച്ച ഫോള്ഡര് ആണെങ്കില് അത് ആയാലും മതി ആ ഫോള്ഡറിന്റെ പേര് xxx എന്ന് വെയ്ക്കാം,അത് c ഡ്രയ്വില് ആണ് നിര്മ്മിച്ചത് അടുത്തതായി നിങ്ങളുടെ കമാന്ഡ് പ്രോംറ്റ് ഏടുക്കണം അതിനായി start ല് ക്ലിക്ക് ചെയ്ത് run എടുത്ത് അതില് cmd എന്ന് ടൈപ്പ് ചെയ്ത് എന്റര് കീ അമര്ത്തണം അതിന് ശേഷം കമാന്ഡ് പ്രോംറ്റില് attrib +s +h C:\xxx എന്ന് ടൈപ്പ് ചെയ്ത് എന്റര് അമര്ത്തണം ഇത് ചെയ്ത് കഴിയുമ്പോള് ഫോള്ഡര് ഹിഡന് ആവുകയും,സെര്ച്ച് ചെയ്താല് പോലും കാണുകയും ഇല്ല ഇനി ഈ ലോക്ക് ചെയ്ത ഫോള്ഡര് തുറക്കണം എങ്കില് attrib -s -h C:\xxx എന്ന് ടൈപ്പ് ചെയ്ത് എന്റര് അമര്ത്തണം

Wednesday, August 26, 2009

ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം


ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു,നമ്മുടെ ആവശ്യാനുസരണം ഫയര്‍ഫോക്സില്‍ എന്ത് മാറ്റം വേണമെങ്കിലും വരുത്താം,ഉദാഹരണത്തിന് ഓര്‍ക്കുട്ട് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ക്ലിക്കിന് എല്ലാവര്‍ക്കും സ്ക്രാപ്പ് അയക്കാവുന്ന തരത്തില്‍ ഓര്‍ക്കുട്ടിനെ ഫയര്‍ഫോക്സിലൂടെ മാറ്റി എടുക്കാം,ഇത് പോലെ ഫയര്‍ഫോക്സ് വഴി നമ്മുടെ ആവശ്യാനുസരണം സൈറ്റുകളെ മാറ്റി എടുക്കാം,ഈ പോസ്റ്റില്‍ ഇതിനെക്കുറിച്ചല്ല പറയുന്നത് എങ്ങനെ നമുക്ക് ഫയര്‍ഫോക്സിന്റെ ബ്രൌസിങ്ങ് സ്പീഡ് കൂട്ടാം എന്നതിനെക്കുറിച്ചാണ്, സാധാരണരീതിയില്‍ ഫയര്‍ഫോക്സ് വരുന്നത് ഡയല്‍ അപ് കണക്ഷന് വേണ്ടിയാണ്,ഇത് കോണ്ടാണ് ബ്രോഡ്ബാന്റ് കണക്ഷനുകളില്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവാണ് എന്ന് തോന്നുന്നത്,ഈ ട്രിക്ക് വഴി ബ്രോഡ്ബാന്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മുന്‍പ് ഫയര്‍ഫോകിനുള്ളതിനേക്കാള്‍ ഇരട്ടി സ്പീഡ് ലഭിക്കും.ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം


ഫയര്‍ഫോക്സിന്റെ അഡ്രസ്ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കണം,ഇത് ചെയ്യുമ്പോള്‍ ഒട്ടനവധി ഓപ്ഷനുകള്‍ വരും
അതിന്റെ ഫില്‍ട്ടര്‍ ബോക്സില്‍ network.http എന്ന് ടൈപ്പ് ചെയ്യണം
ഇനി വരുന്ന ഓപ്ഷനുകളില്‍ network.http.pipelining എന്ന ഓപ്ഷന്‍ കാണും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം അതുപോലെ network.http.proxy.pipelining ഇതിലും ഡബിള്‍ ക്ലിക്ക് ചെയ്യണം ,ഡബിള്‍ ക്ലിക്ക് ചെയ്യിമ്പോള്‍ ഇതിന്റെ വാല്യൂ true ആകും
ഇനി network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യൂ 30 ആക്കണം
ഇനിയും കൂടുതല്‍ സ്പീഡ് ആവശ്യനുണ്ടെങ്കില്‍ വിന്‍ഡോയുടെ മുകളിലെ ബ്ലാങ്ക് സ്പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് NEW> സെലക്ട് ചെയ്ത് അതില്‍ നിന്ന് Integer സെലക്ട് ചെയ്ത് nglayout.initialpaint.delay ടൈപ്പ് ചെയ്യണം അതിന്റെ വാല്യൂ 0 ആയി സെറ്റ് ചെയ്യണം
ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം

Monday, August 24, 2009

IT ക്വിസ്

B.M.BIJU
bmbijuit@gmail.com
IT ക്വിസ്

1. പാസ്പോര്‍ട്ട് സേവനത്തില്‍ പൂര്‍ണ്ണമായി ഇ^ഗവേണന്‍സ് നടപ്പിലാക്കിയ രാജ്യം?
2. ജിയോ ഐ^ഒന്ന് ഉപഗ്രഹം വഴി ഭൂമിയുടെ ചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനി?
3. കേരള വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി യു.പി ക്ലാസ്സുകളില്‍ ഐ.ടി പഠനം നടപ്പിക്കിയ വര്‍ഷം?
4. ഇംഗ്ലീഷ് ഭാഷയില്‍ പുതുതായി വന്നുചേരുന്ന പദപ്രയോഗങ്ങള്‍ കാറ്റഗറി തിരിച്ച് അക്ഷരമാലാ ക്രമത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
5. വീഡിയോ ഡിസ്പ്ലേകളിലേക്ക് കൂടുതല്‍ ഡാറ്റ ചേര്‍ക്കുന്ന സാങ്കേതിക വിദ്യക്ക് പറയുന്ന പേര്?
6. അടുത്തിടെ സി.ഡി.എം.എം ടെക്നോളജിയില്‍ നിന്ന് ജി.എസ്.എമ്മിലേക്ക് മാറിയ മൊബൈല്‍ കമ്പനി?
7. MTNL ഡല്‍ഹിയില്‍ ആരംഭിച്ച 3G സേവനത്തിന്റെ പേര്?
8. ഉപകരണങ്ങളുടെ വിലകള്‍ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
9. മൃഗങ്ങളെ ആസ്പദമാക്കിയുള്ള റൊബോട്ടുകളെക്കുറിച്ചുള്ള പഠനം?
10. കുട്ടികള്‍ക്ക് പേരിടാന്‍ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്?
11. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഗവേണ്‍സ് ഫോറത്തിന്റെ (IGF) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ?
12. കേരളത്തില്‍ പുതുതായി രംഗത്തെത്തിയ മൊബൈല്‍ ഫോണ്‍ ഓപറേറ്ററിംഗ് കമ്പനിയായ എം.ടി.എസിന്റെ (MTS) പൂര്‍ണ്ണ രൂപം?
13. മലയാള സാഹിത്യ പ്രേമികള്‍ക്ക് വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ മാസിക?
14. WAHO പൂര്‍ണ്ണ രുപം?
15. വായുവില്‍ കൈചലിപ്പിച്ച് സ്വിച്ചുകള്‍ ഓണ്‍ ചെയ്യുക/ഓഫ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പേര്?
16. അടുത്ത കാലത്ത് എത് മതനേതാവിന് വേണ്ടിയാണ് യൂട്യൂബ് പ്രത്യേകം ചാനല്‍ തുടങ്ങിയത്?
17. ഐ.ബി.എം കമ്പനി വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടര്‍?
18. സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് രംഗത്തെ പഠനത്തിനായി മാത്രം ഇന്ത്യയില്‍ സ്ഥാപിതമായ സര്‍വ്വകലാശാല?
19. കുണ്ടറ ഐ.ടി പാര്‍ക്ക് എവിടെയാണ്?
20. ബി.എസ്.എന്‍.എല്‍ കമ്പനിയുടെ ചെയര്‍മാന്‍?
ഉത്തരം
1. ഇന്ത്യ
2. ഗൂഗിള്‍
3. 2009
4. www.wprdspy.com
5. ഓഗ്മെന്റഡ് റിയാലിറ്റി
6. റിലയന്‍സ്
7. MTNL 3D JADOO
8. www.compareindia.com
9. ബയോ മോര്‍ഫിക്സ്
10. www.babynamesindia.ccom കുല്‍ദീപ് ഗോയല്‍
11. ഹൈദ്രാബാദ്
12. Mobie Tele System
13. നാട്ടുപച്ച www.nattupacha.com
14. Work at Home opportunities
15. iPoint 3D
16. പോപ്പ് ബെനഡിക്ട് XVI
17. റോഡ് റണ്ണര്‍
18. എച്ച്.പി സോഫ്റ്റ്വെയര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍
19. കെല്ലം
20. കുല്‍ദീപ് ഗോയല്‍

Saturday, August 22, 2009

ഒരു ചെറിയ പ്രശ്നം........പരിഹാരവും!




പ്രശ്നം
​ഐ.ടി. സ്കൂള്‍ ലിനക്സില്‍ നമ്മുടെ കംപ്യൂട്ടറിന്റെ സിസ്ററം കോണ്‍ഫിഗറേഷന്‍ അറിയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോയെന്ന് ചോദിക്കുന്നത് അഴീക്കോട് നിന്നും എന്‍.എം. മുഹമ്മദ് സബീര്‍ മാഷ്....
പരിഹാരം
ഇവിടെ ക്ളിക്ക് ചെയ്താല്‍ ലഭിക്കുന്ന ഷെല്‍ സ്ക്രിപ്ററ്
ഡൗണ്‍ലോഡ് ചെയ്ത് സിസ്ററത്തില്‍ ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിടുക.
അതില്‍ റൈററ് ക്ളിക്ക് ചെയ്ത് properties ല്‍ നിന്നും execute permission നല്കുക.
root terminal തുറന്ന് ./gethwinfo.sh എന്നിങ്ങനെ shell execute ചെയ്യുക.
hardware-info.txt എന്ന ഒരു ഫയല്‍ ല്‍ ഇപ്പോള്‍ കാണാം.
അത് തുറന്ന് വായിച്ചോളൂ....
(Thanks to Sri. Vimal, Space-Kerala for this Tip)

Wednesday, August 19, 2009

Mathematics Quiz

Mathematics Quiz ഒന്നു അറ്റംപ്റ്റ് ചെയ്തു നോക്കൂ.
Click here for Mathematics Quiz

Wednesday, August 12, 2009

എന്താണ് ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് ?




ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്​നോളജി പദ്ധതി (ഐ.സി.ടി സ്കീം)യില്‍ അംഗങ്ങളായ എയ്ഡഡ് സ്ക്കൂളുകളിലെ തകരാറിലായ കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസവകുപ്പും ഐടി@സ്കൂളും ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി.ടി സ്കീമില്‍ ചേര്‍ന്ന സ്ക്കൂളുകള്‍ ഇനി പണമടക്കേണ്ടതില്ല എന്ന നിര്‍ദ്ദേശവും പുതുതായി വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ ചേരുന്നതിന് വേണ്ടി ഓരോ സ്ക്കൂളിനോടും 33000 രൂപയായിരുന്നു അടക്കാനാവശ്യപ്പെട്ടിരുന്നത്. ഇപ്രകാരം പദ്ധതിയില്‍ ചേര്‍ന്ന സ്ക്കൂളുകളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കമ്പ്യൂട്ടറുകളിലെ മോണിറ്റര്‍ ഒഴികെയുള്ള കേടായ ഏതുഭാഗവും സൌജന്യമായി തന്നെ മാറ്റി വെച്ചു നല്‍കും. എന്നാല്‍ ഒരു സ്ക്കുളിന് വേണ്ടി ആകെ 15000 രൂപയ്ക്കുള്ള ഉപകരണങ്ങള്‍ മാത്രമേ മാറ്റി വെച്ചു നല്‍കുകയുള്ളു.

ആകെ 5 കമ്പ്യൂട്ടറുകള്‍ മാത്രമേ പരിശോധനക്കായി കൊണ്ടു വന്നാല്‍ മതിയെന്ന് ആദ്യമേ നിര്‍ദ്ദേശമുണ്ടായിരുന്നു. എങ്കിലും സബ്സ്റ്റിറ്റ്യൂട്ട് സിസ്റ്റങ്ങളുമായാണ് ചില സ്ക്കൂളുകാരെത്തിയത്. കെല്‍ട്രോണിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി രാവിലെ 9 ന് ആരംഭിച്ച് രാത്രി 9 മണി വരെ നീണ്ടു പോയിരുന്നു. ഇതു മുന്‍കൂട്ടി കണ്ട ഐ.ടി@സ്ക്കൂള്‍ ജില്ലാ നേതൃത്വം ഓരോ സ്ക്കൂളില്‍ നിന്നും പുരുഷ അദ്ധ്യാപകരെക്കൂടി കൊണ്ടുവരാനാവശ്യപ്പെട്ടിരുന്നു. പരിപാടിയുടെ ദൈര്‍ഘ്യത്തെപ്പറ്റി മുന്‍കൂട്ടി ധാരണനല്‍കിയിരുന്നത് മൂലം അദ്ധ്യാപകരാരും സമയം നോക്കി ആകുലരാകുന്നത് കാണാനുണ്ടായിരുന്നില്ല. രാത്രി 9 മണി വരെ കാത്തു കെട്ടി നില്‍ക്കേണ്ടി വന്നെങ്കിലും സ്ക്കൂളുകളില്‍ പ്രവര്‍ത്തനരഹിതമായിരുന്ന കമ്പ്യൂട്ടറുകള്‍ തികച്ചും സൌജന്യമായി നന്നാക്കിയെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ധ്യാപകരുടെ മുഖത്ത് നിഴലിച്ചിരുന്നു. അതുകൊണ്ടു തന്നെ പരിപാടി നൂറ് ശതമാനം വിജയിച്ചു എന്നു പറയാം.

മൂന്ന് ദിവസങ്ങളിലായിട്ടാണ് ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് നടന്നത്. ഓരോ സ്ക്കൂളുകളും വരേണ്ടത് ഏതു ദിവസമാണെന്നുള്ള ഒരു ടൈംടേബിള്‍ ഐ.ടി@സ്ക്കൂള്‍ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം രാവിലെ തന്നെ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കണം. ഈ ക്രമത്തിലായിരിക്കും ഓരോ സ്ക്കൂളുകളുടേയും കേടു വന്ന കമ്പ്യൂട്ടറുകളെ പരിചരിക്കുക. ആറ് ടേബിളുകളിലായി ഒരേ സമയം ആറ് സ്ക്കൂളുകളെയാണ് പരിഗണിച്ചിരുന്നത്. ഒരു ടേബിളില്‍ ഒരു സ്ക്കൂളിനെ എന്ന ക്രമത്തില്‍ . നല്ല സഹകരണമുള്ളവരായിരുന്നു കെല്‍ട്രോണിലെ ഉദ്യോഗസ്ഥര്‍. നമ്മുടെ സിസ്റ്റത്തിന്റെ രോഗം എന്താണെന്ന് മുന്‍കൂട്ടി പറഞ്ഞു കൊടുക്കാന്‍ സാധിച്ചാല്‍ അവരുടെ ജോലി എളുപ്പമാകും. ഇല്ലെങ്കില്‍ അതു കണ്ടു പിടിക്കാനായി നിന്ന് സമയം പോകും. അതു കൊണ്ട് നമ്മുടെ സിസ്റ്റത്തിന്റെ ഏത് ഭാഗം കേടായിട്ടാണ് വര്‍ക്ക് ചെയ്യാത്തതെന്ന് നമുക്കൊരു ധാരണയുണ്ടായാല്‍ നന്ന്. അതു കൊണ്ട് തന്നെ പല സ്ക്കൂളുകളും തകരാറിലായ സിസ്റ്റങ്ങളെ ഹാര്‍ഡ്​വെയര്‍ വിദഗ്ദ്ധരെ കാണിച്ച് സിസ്റ്റത്തിന്റെ കോണ്‍ഫിഗറേഷനും കേടായ ഭാഗവും ഏതെന്ന് മുന്‍കൂട്ടി എഴുതി തയ്യാറാക്കിക്കൊണ്ടാണ് ക്ലിനിക്കിലേക്ക് വന്നത്. സമയലാഭം എത്രമാത്രമാണെന്ന് പറയേണ്ടതില്ലല്ലോ.

കമ്പ്യൂട്ടര്‍ കൊണ്ടു വരുമ്പോള്‍ ഓരോ സിസ്റ്റത്തിനും നമ്പറും സ്ക്കൂളിന്റെ പേരും പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ടാകണം. ആദ്യത്തെ സിസ്റ്റം ടേബിളില്‍ കയറ്റി പരിശോധിച്ച് കേടായ ഭാഗങ്ങള്‍ക്കു പകരമുള്ള പുതിയവ "ഡോക്ടര്‍" തന്നെ സ്റ്റോറില്‍ പോയി വാങ്ങിക്കൊണ്ടു വരും. ഇങ്ങനെ പലവട്ടം കേറിയിറങ്ങേണ്ടി വരുമെങ്കിലും അതിലവര്‍ക്ക് യാതൊരു മടിയുമില്ല. കൊണ്ടു പോകുന്ന കമ്പ്യൂട്ടറുകളില്‍ കേടായ ഉപകരണങ്ങളാണെങ്കിലും അവ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. മോണിറ്റര്‍ കൊണ്ടു വരേണ്ടതില്ല. കേടായവ ഭാഗം മാറ്റി നമ്മുടെ കയ്യില്‍ തിരിച്ചു തരും. ഒരു കമ്പ്യൂട്ടറിന് വേണ്ടി മാറിയ ഉപകരണങ്ങളുടെ വില ഒരു പേപ്പറില്‍ എഴുതി കൂട്ടുന്നു. അവയ്ക്ക് ടാക്സും ഉണ്ട്. അതിന് ശേഷം അടുത്ത കമ്പ്യൂട്ടര്‍. ഇത് 15000 രൂപയില്‍ എപ്പോള്‍ എത്തുന്നുവോ അവിടെ വെച്ച് "പരിശോധന"യും "മരുന്നുവിതരണ"വും അവസാനിക്കും. അതു കൊണ്ട് ഒരു കമ്പ്യൂട്ടര്‍ തീര്‍ത്തും കേടായിട്ടുണ്ടെങ്കില്‍ അവ കൊണ്ടു വരാതിരിക്കുക. അത് അപ്ഗ്രേഡ് ചെയ്യുമ്പോഴേക്കും 15000 രൂപ തീര്‍ന്നിട്ടുണ്ടാകും. ബാക്കി കമ്പ്യൂട്ടറുകള്‍ നോക്കാനാവുകയുമില്ല. സ്ക്കൂളില്‍ കേടായ കമ്പ്യൂട്ടറുകള്‍ ഇല്ലെങ്കില്‍ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാന്‍ നോക്കിയാലും മതി.

SDR Ram 256 MB=750 രൂപ, DDR 1 Ram 512 MB=1100, സി.ഡി ഡ്രൈവ് = 470 രൂപ, ഹാര്‍ഡ് ഡിസ്ക്ക് 80 GB= 2600 കീബോര്‍ഡ് = 400 രൂപ, സീമോസ് ബാറ്ററി=15 രൂപ (വിലയില്‍ മാറ്റം വന്നേക്കാം. എല്ലാത്തിനും 4% ടാക്സ് വരും) എന്നിങ്ങനെ എല്ലാ ഉപകരണങ്ങളുടെയും വില നോക്കിതന്നെ നമുക്ക് തിരഞ്ഞെടുക്കാം.

Friday, July 24, 2009

Cleaning Awareness Programme


Students of Nochat HSS with one accord engaged in the Cleaning Awareness Programme as per the direction of the Govt.
The day was observed with varied programme. Soon after the role-calling,Students set groups and scheduled different tasks and
assigned them accordingly.

*Pupils did the sanitation works in the premises of the School,
*They repaired the School road damaged due to heavy rain,
*Cleaned the drains,Removed waste littered at public places.
*They formed squads and circulated leaflets door to door in the surrounding area.*Thus the day was observed with over whelming enthusiasm and they took pledge "KEEP OUR SURROUNDING CLEAN" .School echo club, Scout ,Guide,JRC,Health club,Forestry club,Vidyarangam led the programme.An awareness campaign was held to be alert the monsoon related diseases.

Tuesday, July 21, 2009

SEED PROGRAMME





JULY 2

* Formed SEED Eco Club (100 Members)
* Planted 36 Plants at Our Campus

JULY4

* Poet Meloor Vasudevan delivered Basheer Speech
JULY 5

* Club Meeting
*Decided to conduct a picnic to Vylalil

JULY 6

*Conducted Helth awareness Classes

JULY 7

*Telephoned Anees Basheer and Dileep
*Made Students SEED Identity card

JULY 12

*Conducted Study Tour to Vylalil.72 Pupils and 10 Teachers Participated
* Planted three Plants in the presence of Fabi Basheer at Vylalil Compound.
* "One hand ten Plants" Project Inaugurated

National Talent Search Examination 2009-’10 –SCERT Kerala (Application Form)

CLICK HERE

Quiz Program for High School Students

Download open questions

JANADIPATHYA VEDI OPEN QUIZ

Download open questions

ഡോ.ജിയോ യുടെ ഒരു മലയാളം പഠന സഹായി

CLICK HERE

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷാഫോം

APPLICATION FORM
FILLED APPLICATION
INSTRUCTION

YEAR PLAN 2009-2010

Year Plan for Std X
Year Plan for Std IX
Year Plan for Std VIII

Pre-matric Scholarship 2008-09 Provisional List

CLICK HERE